സഹകളിക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

Monday 05 May 2025 12:58 AM IST

ചവറ: ഫുട്ബാൾ കളിക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് സഹകളിക്കാരനെ ആക്രമിച്ച സംഭവത്തിൽ നാല് പേരേ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. കോയിവിള സ്വദേശികളായ ജെയ്സൻ, ബിജു,ജിജോ വാൾട്ടർ, സ്റ്റെറിൻ എന്നിവരാണ് പൊലീസ് പിടിയിലായത്. കളിക്കിടെ ഫൗൾ കാണിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഒന്നാം പ്രതിയായ ജയിസനും മറ്റ് പ്രതികളും ചേർന്ന് പരാതിക്കാരനെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി ശാരീരികമായി ആക്രമിക്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തെക്കുംഭാഗം എസ്.ഐ നിയാസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.