ഐക്യ കർഷക സംഘം കൊല്ലം മണ്ഡലം കൺവെൻഷൻ
Monday 05 May 2025 1:01 AM IST
കൊല്ലം: ആർ എസ് പി യുടെ കർഷക സംഘടനയായ ഐക്യ കർഷക സംഘം കൊല്ലം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. മങ്ങാട് രാജു അദ്ധ്യക്ഷത വഹിച്ചു. ജി. വേണുഗോപാൽ, .കൈപ്പുഴ വി.റാം മോഹൻ, ആർ. സുനിൽ, കുരീപ്പുഴ മോഹനൻ, കെ.ജി. ഗിരീഷ്, എൻ. രാജശേഖരൻ ഉണ്ണിത്താൻ, എ.എൻ, സുരേഷ് ബാബു, എം.എസ്. ബാബു, ശശിധരൻ പിള്ള, കെ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. എ.എൻ. സുരേഷ് ബാബു പ്രസിഡന്റായും മങ്ങാട് രാജു സെക്രട്ടറിയുമായുള്ള 19 അംഗ മണ്ഡലം കമ്മിറ്റിയെ കൺവൻഷൻ തിരഞ്ഞെടുത്തു.