ബാലവേദിപ്രവർത്തക പരിശീലനം
Monday 05 May 2025 1:03 AM IST
തൊടിയൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലാകമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ ബാലവേദി പ്രവർത്തകർക്കായി പരിശീലന ക്ലാസ് നടത്തി. മേഖലയിൽ നിലവിലുള്ള എട്ടുബാലവേദികളുടെ പ്രവർത്തനം ശക്തമാക്കുന്നതോടൊപ്പം വെക്കേഷൻ കാലയളവിൽ കൂടുതൽ ബാലവേദികൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. തൊടിയൂർ ഗവ.എൽ. പി.എസിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഹസ്സൻ തൊടിയൂർ അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് കെ.ജി.ബാലചന്ദ്രൻ പരിപാടികൾ വിശദീകരിച്ചു. ഡോ.എസ് .പദ്മകുമാർ, എൽ.ഷൈലജ,എ.കെ.ലളിതാംബിക, കെ.രാധാകൃഷ്ണൻ, രാധിക രണദിവേ എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺമാരായ അനിൽബാബു,സൂരജ് ശൂരനാട്, മൈനാഗപ്പള്ളി രാധാകൃഷ്ണൻ, പി.എസ്.ശീതൾ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്ന വിവിധപരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.