ഓടനാവട്ടത്ത് മഹാത്മാഗാന്ധി കുടുംബ സംഗമം

Monday 05 May 2025 1:06 AM IST
കോൺഗ്രസ്‌ മണികണ്ഠേശ്വരം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബ സംഗമത്തിൽ അഡ്വ.എൻ. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തുന്നു

ഓടനാവട്ടം: കോൺഗ്രസ്‌ മണികണ്ഠേശ്വരം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡന്റ്‌ അനിൽകുമാർ അദ്ധ്യക്ഷനായി. അഡ്വ.എൻ.രവീന്ദ്രൻ മുഖ്യ പ്രസംഗം നടത്തി. ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജി.പി.നന്ദന, ഡോ. മിഥുല, കേരള യൂണിവേഴ്സിറ്റി സെനറ്റിൽ വിജയിച്ച അബി കൃഷ്ണൻ, മുതിർന്ന കോൺഗ്രസ്‌ അംഗങ്ങൾ എന്നിവരെ ആദരിച്ചു. തുടർന്ന് 75 വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. സവിൻ സത്യൻ, എം.എസ്.പീറ്റർ, എം.രാജീവ്‌, കൊച്ചാലുംമൂട് വസന്തൻ തുടങ്ങി കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും സംസാരിച്ചു.