നാടകവും പ്രഭാഷണവും സംഘടിപ്പിച്ചു

Tuesday 06 May 2025 12:03 AM IST

പട്ടാമ്പി: മതുപ്പുള്ളി പെരിങ്ങോട് സഹൃദയ വായനശാല, സഹൃദയ ക്ലബ്ബ്, സഹൃദയ കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ യുവാക്കളുടെ സംഗമവും ഏകപാത്ര നാടകാവതരണവും സംഘടിപ്പിച്ചു. തൃത്താല എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി.പി.മഹേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.മൂസ അദ്ധ്യക്ഷനായി. ഗോപിനാഥ് പാലഞ്ചേരിയുടെ മരണമൊഴി എന്ന ലഹരി വിരുദ്ധ ഏകപാത്ര നാടകം അരങ്ങേറി. രക്ഷാധികാരി എം.കെ.ഹൈദർ, സെക്രട്ടറി മുത്തു കുണ്ടുകുളം, ഇ.വി.മുഹമ്മദ് മനോജ്, വി.വി.സലീം, പി.ജയൻ, പി.ഷാജി, സി.പി.ഖാദർ, കെ.പ്രേംകുമാർ, എ.അബ്ദുള്ള, പി.വി.ഹസ്സൻ എന്നിവർ പങ്കെടുത്തു.