ആശ്രിതർക്ക് ലഭിക്കുക ഒരു കോടി രൂപ,​ കെ എസ് ആർ ടി സി ജീവനക്കാർക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് കെ ബി ഗണേഷ് കുമാർ

Monday 05 May 2025 7:07 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിലെ 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കൾ ആകും. എസ്ബിഐയും കെഎസ്ആർടിസിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തിൽ പൂർണ വൈകല്യം സംഭവിച്ചാൽ ഒരു കോടി രൂപയുംയും ഭാഗീക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കും.

കെഎസ്ആർടിസിയും എസ്ബിഐയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് പദ്ധതി. ജൂൺ നാലു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 1995 രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടു വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കൾക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.