നഴ്സസ് വാരാചരണം

Tuesday 06 May 2025 12:06 AM IST
ജില്ലാതല നഴസസ് വാരാചരണം സബ് കളക്ടർ ഹർഷിൽ.ആർ.മീണ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നെെറ്റിഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല നഴ്സസ് വാരാചരണത്തിന് തുടക്കമായി. സബ് കളക്ടർ ഹർഷിൽ.ആർ.മീണ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.എം.ഒ എൻ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പദ്മിനി.സി, പുഷ്പ എം.പി, സിന്ധു.ഡി.നായർ, സന്തോഷ് പി.ജി, സുനിത പി.സി, ശോഭനകുമാരി കെ.വി, ഗീതകുമാരി.എ, ഷീബ എൽ.വി, സലീന.എ തുടങ്ങിയവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി മുതലക്കുളം മുതൽ ടൗൺഹാൾ വരെ വിളംബര ജാഥയും നടന്നു. ഇന്നു മുതൽ മേയ് 12 വരെ വിവിധ കലാ- കായിക മത്സരങ്ങളും വാരാചരണത്തിന്റെ ഭാഗമായി നടക്കും.