കെ.വി.കൃഷ്ണൻ ചരമ വാർഷികാചരണം
Tuesday 06 May 2025 12:02 AM IST
ആയഞ്ചേരി: പൊന്മേരിയിലെ പ്രമുഖ സി.പി.ഐ നേതാവ് കെ വി കൃഷ്ണന്റെ ഒന്നാം ചരമ വാർഷികാചരണവും സ്മൃതി മണ്ഡപം ഉദ്ഘാടനവും സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പർ എൻ.എം വിമല അദ്ധ്യക്ഷത വഹിച്ചു. പി.കെ ചാത്തു പതാക ഉയർത്തി. ജില്ല എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, വടകര മണ്ഡലം സെക്രട്ടറി എൻ.എം ബിജു, കെ.സി രവി, കെ.കെ രാജൻ, ഒ.എം അശോകൻ, ടി.പി റഷീദ്, കെ.വി മനോജ് എന്നിവർ പ്രസംഗിച്ചു. എം ചന്ദ്രൻ സ്വാഗതവും സുധ സുരേഷ് നന്ദിയും പറഞ്ഞു.