ലഹരി വിരുദ്ധ ജനകീയ റാലി

Tuesday 06 May 2025 12:19 AM IST
ഡോ :ശ്രീ ശ്രീ ശ്രീ പ്രണവാനന്ദ സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തുന്നു.

ഏകരൂൽ: 'ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം 'എന്ന സന്ദേശമുയർത്തി ഇയ്യാട് ലഹരി വിരുദ്ധ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവത്ക്കരണ സമ്മേളനവും നടന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. വി. പി മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. ശ്രീ ശരണ ബസവേശ്വര മഠ പീഠാധിപതി ഡോ.ശ്രീ ശ്രീ ശ്രീ പ്രണവാനന്ദ സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി. ഇയ്യാട് ജുമാ മസ്ജിദ് ഖാസി സലാം ഫൈസി, ഇയ്യാട് ടൗൺ സുന്നി മസ്ജിദ് ഖാസി അഷ്‌റഫ്‌ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. ബാലുശ്ശേരി സബ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ പുതുശ്ശേരി ലഹരി വിരുദ്ധ ക്ലാസെടുത്തു. മദനൻ ഓടയിൽ സ്വാഗതവും ചന്ദ്രൻ കെ. ഇയ്യാട് നന്ദിയും പറഞ്ഞു.