പഠന സമ്മേളനവും യാത്രയയപ്പും
Tuesday 06 May 2025 12:30 AM IST
കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ കോഴിക്കോട് മൊഡ്യൂളിന്റെ ആഭിമുഖ്യത്തിൽ എ.പി.ജി ട്രേഡ് യൂണിയൻ ഇൻസ്റ്റിറ്റ്യൂട്ട് പഠന സമ്മേളനവും യാത്രയയപ്പും സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ പ്രസിഡന്റ് രജത് എച്ച്.സി ഉദ്ഘാടനം ചെയ്തു. ധനുഷ് കെ.ടി, ഗിരീശൻ വാകേരി എന്നിവർ ക്ലാസെടുത്തു. യാത്രയയപ്പ് യോഗത്തിൽ എസ്.ബി.എസ്.യു കോഴിക്കോട് മേഖലാ ഓർഗനൈസിംഗ് സെക്രട്ടറി ഗീത വി എൻ, അംഗങ്ങളായ സുഗതൻ, സ്റ്റീഫൻ, അബ്ദുറഹിമാൻ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് അജിത്ത് കെ.ഇ അദ്ധ്യക്ഷത വഹിച്ചു. കെ സാജു സ്വാഗതവും അനു പി നന്ദിയും പറഞ്ഞു. ശ്രീജിത്ത് എം, സുമോദ് എം.കെ, രജിത്ത് പി, അഖിൽ വിനായക് എന്നിവർ നേതൃത്വം നൽകി.