ആംബുലൻസ് അനുവദിച്ചു
Tuesday 06 May 2025 12:04 AM IST
കൊയിലാണ്ടി: കൊയിലാണ്ടി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവിന് കാനത്തിൽ ജമീല എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഒഫ് ചെയ്തു. കെ.ടി.സിജേഷ് അദ്ധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഓൺലൈനായി ആശംസയർപ്പിച്ചു. മുൻ എം.എൽ.എ കെ.ദാസൻ, ടി.കെ.ചന്ദ്രൻ, കെ. ചിന്നൻ നായർ, ഇ.എസ് രാജൻ, അഡ്വ. കെ രാധാകൃഷ്ണൻ, ബി.പി ബബീഷ്, എ.പി സുധീഷ്, വി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആംബുലൻസ് ഉദ്ഘാടനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു. ലഹരിക്കെതിരെ സന്ദേശവുമായി ചിത്രകാരൻമാർ ചിത്രങ്ങൾ വരച്ചു. രംഭ രവി, പി.കെ അശോകൻ, സി.ടി. അനി എന്നിവർ നേതൃത്വം നൽകി.