മാസ്റ്റേഴ്സ് യോഗ: ദമ്പതികൾക്ക് മെഡൽ
മട്ടാഞ്ചേരി: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് യോഗാമത്സരത്തിൽ കേരളത്തിനു വേണ്ടി മെഡലുകൾ നേടി ദമ്പതികൾ. ചുള്ളിക്കൽ 14/1874 ൽ താമസിക്കുന്ന കബീർ കൊച്ചി ഭാര്യ ഷമീറ എന്നിവരാണ് മെഡലുകൾ നേടിയത്. 55 - 60 വിഭാഗത്തിൽ കബീർ കൊച്ചി സ്വർണമെഡൽ നേടിയപ്പോൾ പത്നി സമീറ 40 - 50 വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി. ഇരുവരും യോഗാദ്ധ്യാപകർ കൂടിയാണ്. കുടുംബം മുഴുവനും ജില്ലാതല യോഗാ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മൂത്ത മകൾ നൂറുൽ ഹിദായ ജേർണലിസം പി.ജി.വിദ്യാർത്ഥിനിയാണ്. ഇളയ മകൾ ദിയ ഫാത്തിമ ബി.എ മലയാളം വിദ്യാർത്ഥിയാണ്. ഏക മകൻ അലി സമാൻ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.