ഇന്ത്യൻ നോളജ് സിസ്റ്റംസ് സെന്റർ
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഇന്ത്യൻ നോളജ് സിസ്റ്റംസ് സെന്റർ (ഐ.കെ.എസ്) പ്രവർത്തനമാരംഭിച്ചു. ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയും ശ്രീശങ്കരാ കോളേജും സംയുക്തമായാണ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേരള ടെക്നോളജിക്കൽ യൂണിവേഴ്റ്റി വൈസ് ചാൻസിലർ ഡോ.കെ.ശിവപ്രസാദ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ആചാര്യൻ ലളിത്ത് ഗന്നവരം സെന്ററിന്റെ ലോഗോ പ്രകാശിപ്പിച്ചു. ഡോ.എം എസ് മുരളി, ഡോ.കെ.അനിൽകുമാർ, പി .വി .രാജാരാമൻ, ഡോ.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.