ക്രെഡായ് കൊച്ചി ഭാരവാഹികൾ
കൊച്ചി: കോൺഫിഡറേഷൻ ഒഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷൻസ് ഒഫ് ഇന്ത്യ (ക്രെഡായ് ) കൊച്ചിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ സ്ഥാനാരോഹണ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ക്രെഡായ് നാഷണൽ വൈസ് പ്രസിഡന്റ് എം.എ. മെഹബൂബ് സ്ഥാനാരോഹണത്തിന് നേതൃത്വം നൽകി. ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ്, കൺവീനർ ജനറൽ രഘുചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. എഡ്വേർഡ് ജോർജ് (പ്രസിഡന്റ് ), കെ. അനിൽ വർമ (സെക്രട്ടറി), കെ.ടി. മാത്യു (ട്രഷറർ), ജോസഫ് ജോൺ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.