എട്ടര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
Tuesday 06 May 2025 1:52 AM IST
കൊച്ചി: അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനികൾ 8.694 കിലോ കഞ്ചാവുമായി അറസ്റ്റിലായി. ഒഡീഷ ഗജപതി അഡവയിൽ ടുണനായിക്ക് (41), ഒഡിഷ കാണ്ടമാൾ മഹാഗുഡിയിൽ ഗഗൻ യുതമസിൻ (32) എന്നിവരാണ് പാലാരിവട്ടം അഞ്ചുമന ഭാഗത്ത് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്.
ഒഡീഷയിൽനിന്ന് ട്രെയിനിലെത്തിക്കുന്ന കഞ്ചാവ് വിതരണക്കാർക്ക് കൈമാറാൻ ബാറിന് സമീപം കാത്തുനിൽക്കുമ്പോഴാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്. ഇരുവരും നിരവധിതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. ഗഗൻ രണ്ട് മയക്ക്മരുന്ന് കേസുകളിൽ പ്രതിയാണ്. നാർക്കോട്ടിക്ക് സെൽ എ.സി.പി കെ.എ.അബ്ദുൽസലാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.