അക്ഷയ പുരസ്കാര സമർപ്പണം
കൊച്ചി: ഗാന്ധിയനും പ്രഭാഷകനും അദ്ധ്യാപകനും സാംസ്കാരികപ്രവർത്തകനുമായിരുന്ന പ്രൊഫ.എം.പി. മന്മഥൻ അനുസ്മരണവും മികച്ച മറുനാടൻ മലയാളി സമാജത്തിനുള്ള അക്ഷയ പുരസ്കാരദാനവും മേയ് 24ന് വൈകിട്ട് പൂന മഹാത്മാഫൂലെ സംസ്കൃതിഭവനിൽ നടക്കും. കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച് എം.പി.മന്മഥനെ അനുസ്മരിക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. രാജൻ നായർ, പി.പി. പ്രഭാകരൻ എന്നിവർ അക്ഷയ ജ്യോതിസ് ഉദ്ഘാടനം ചെയ്യും. പൂന സമാജം പ്രസിഡന്റ് മധു ബി. നായർ, ബാബു നായർ എന്നിവർ സംസാരിക്കുമെന്ന് അക്ഷയ സെക്രട്ടറി ഡോ. ദേവപ്രകാശ് അറിയിച്ചു.