അങ്കണവാടി ക്രഷ് ആരംഭിച്ചു
Tuesday 06 May 2025 1:15 AM IST
പാലക്കാട്: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ അഗളി ഗ്രാമപഞ്ചായത്ത് സെന്റർ നമ്പർ 24 കാവുണ്ടിക്കൽ അങ്കണവാടിയിൽ അങ്കണവാടി ക്രഷ് ആരംഭിച്ചു. ക്രഷ് ആരംഭിച്ചത് മൂന്നു വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി. ജോലിക്ക് പോകുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങൾക്ക് രാവിലെ ഏഴര മുതൽ വൈകീട്ട് 7:30 വരെ സുരക്ഷിതത്വവും പോഷകാഹാരവും ഉറപ്പുവരുത്തുന്നു. തൊഴിൽ ഇടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉന്നമനത്തിനും വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സി.ഡി.പി.ഒ ജയന്തി അദ്ധ്യക്ഷയായി. വാർഡ് അംഗങ്ങളായ സെന്തിൽ, പരമേശ്വരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വാണിശങ്കർ എന്നിവർ സംസാരിച്ചു.