ജോബ് ഡ്രൈവ് ഏഴിന്

Tuesday 06 May 2025 12:16 AM IST

പാലക്കാട്: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജോബ് ഡ്രൈവ് നടത്തും. മെയ് ഏഴ് രാവിലെ 10 മണിക്ക് എന്റെ കേരളം സ്റ്റാൾ നമ്പർ 68ലാണ് ജോബ് ഡ്രൈവ് നടത്തുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററാണ് ജോബ് ഡ്രൈവ് നടത്തുന്നത്. ആറ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക സ്റ്റോർ മാനേജർ, സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, പാക്കിംഗ്/ഹെൽപ്പർ/സ്വീപ്പർ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പത്താംക്ലാസ്, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.എസ്.സി കെമിസ്ട്രി, ബോട്ടണി, ബി.കോം, മറ്റേതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഭാഗമാകാം. ഫോൺ: 04912505435.