എട്ട് ട്രെയിനുകൾക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ്
Tuesday 06 May 2025 10:17 PM IST
തിരുവനന്തപുരം:തൃശ്ശൂർ പൂരം നടക്കുന്നതിനാൽ വേണാട്,പാലരുവി, കണ്ണൂർ എക്സിക്യൂട്ടീവ്,കണ്ണൂർ ഇന്റർസിറ്റി ട്രെയിനുകളുടെ ഇരുവശങ്ങളിലേക്കുമുള്ള സർവ്വീസുകൾക്ക് ഇന്നും നാളെയും തൃശ്ശൂർ നഗരത്തിലെ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.