ഏജീസ് ഫെഡറൽ യുലിപ്പ് പ്രോഗ്രോ പ്ലാൻ വിപണിയിൽ
മുംബയ്: പ്രമുഖ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ (യുലിപ്പ്) വിഭാഗത്തിലെ ഏറ്റവും പുതിയ പ്രോഗ്രോ പ്ലാൻ അവതരിപ്പിച്ചു. ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിന് സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിടുന്ന വ്യക്തികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രോഗ്രോ പ്ലാൻ ഡൈനാമിക് മാർക്കറ്റ്-ലിങ്ക്ഡ് വളർച്ചാ സാധ്യതയുടെയും ശക്തമായ ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയുടെയും ഇരട്ട ഗുണങ്ങളെ സംയോജിപ്പിക്കുന്നു. ലോയൽറ്റി അഡിഷനുകൾ, റിട്ടേൺ ഒഫ് ചാർജുകൾ, വൈവിദ്ധ്യമാർന്ന നിക്ഷേപ ഓപ്ഷനുകൾ എന്നിവയാൽ സമ്പന്നമാണ്.
ലോക്ക്-ഇൻ കഴിഞ്ഞുള്ള ഭാഗിക പിൻവലിക്കലുകൾ, പോളിസി പുനരുജ്ജീവന ഓപ്ഷനുകൾ, സുതാര്യമായ ചാർജുകൾ തുടങ്ങിയ ഉപഭോക്തൃ സൗഹൃദ സവിശേഷതകളോടെ, പ്രോഗ്രോ പ്ലാനിലുണ്ട്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങളും റിസ്ക് താത്പര്യങ്ങളും അടിസ്ഥാനമാക്കി ലൈഫ് കവർ മൾട്ടിപ്പിൾ, പ്രീമിയം പേയ്‌മെന്റ് ടേം, പോളിസി ദൈർഘ്യം, നിക്ഷേപ തന്ത്രങ്ങൾ എന്നിവ തെരഞ്ഞെടുക്കാം. ശാശ്വതമായ സാമ്പത്തിക സ്വാതന്ത്ര്യവും മനസമാധാനവും കൈവരിക്കുന്നതിന് പ്രാപ്തരാക്കുന്ന നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്ന് ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് എം.ഡിയും സി.ഇ.ഒയുമായ ജൂഡ് ഗോമസ് പറഞ്ഞു,.