കൊറോണ റെമഡീസ് ലിമിറ്റഡ് ഐ.പി.ഒയ്ക്ക്
Tuesday 06 May 2025 12:26 AM IST
കൊച്ചി: കൊറോണ റെമഡീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം, കാർഡിയോ-ഡയബെറ്റോ, വേദന നിയന്ത്രണം, യൂറോളജി തുടങ്ങിയ വിവിധ ചികിത്സാ മേഖലകൾക്കുള്ള ഉത്പന്നങ്ങളുടെ വികസനവും നിർമ്മാണവും വിപണനവും കൈകാര്യം ചെയ്യുന്ന കമ്പനി ഐ.പി.ഒയിലൂടെ 800 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 800 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.