ബിസിനസ് നെയിം ഡിസ്‌പ്‌ളേയുമായി എയർടെൽ

Tuesday 06 May 2025 12:26 AM IST

കൊച്ചി: ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് ഉപയോക്താക്കളെ വിളിക്കുമ്പോൾ സ്ഥാപനത്തിന്റെ ബ്രാൻഡ് നാമം സ്ക്രീനിൽ തെളിയാൻ സഹായകമായ സാങ്കേതികവിദ്യ എയർടെൽ ബിസിനസ് അവതരിപ്പിച്ചു. അനാവശ്യ സ്പാം കോളുകളെക്കുറിച്ച് മൊബൈൽ വരിക്കാരുടെ ഇടയിൽ അവബോധം വർദ്ധിച്ചതോടെ പരിചയമില്ലാത്ത കോളുകൾ ഉപഭോക്താക്കൾ എടുക്കാത്ത സാഹചര്യമാണ്. കൊറിയർ സർവീസ്, ഫുഡ് ഡെലിവറി, ആശുപത്രികൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അത്യാവശ്യ കാളുകൾ സ്വീകരിക്കപ്പെടാതെ പോകുന്ന സ്ഥിതി വിശേഷമാണ് ഇതു മൂലമുണ്ടാകുന്നത്. ഇതൊഴിവാക്കാനാണ് ബിസിനസ് നെയിം ഡിസ്‌പ്‌ളേ ഉപകരിക്കുന്നത്. ഈ സേവനം ലഭിക്കുന്നതിനായി എയർടെൽ ബിസിനസിന്റെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.