ഭവന വായ്പകളുടെ പലിശ കുറച്ച് ബി.ഒ.ബി

Tuesday 06 May 2025 12:27 AM IST

കൊച്ചി: പുതിയ ഭവന വായ്പകളെടുക്കുന്ന ഉപഭോക്താക്കൾക്ക് പലിശയിൽ 0.4 ശതമാനം ഇളവ് പ്രഖ്യാപിച്ച് പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ വിപണിയിൽ മത്സരം ശക്തമാക്കുന്നു. പതിനഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകൾക്ക് പുതുക്കിയ നിരക്കനുസരിച്ച് എട്ടു ശതമാനം മുതൽ പലിശയാണ് ഈടാക്കുന്നത്. വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് സ്‌കോർ പരിഗണിച്ചാകും പലിശ നിശ്ചയിക്കുക. വനിത ഉപഭോക്താക്കൾക്ക് പലിശ നിരക്കിൽ 0.05 ശതമാനം കുറവുണ്ടാകും.

ഏപ്രിലിൽ റിസർവ് ബാങ്ക് മുഖ്യ നിരക്കുകളിൽ വരുത്തിയ മാറ്റത്തിന് ആനുപാതികമായ കുറവ് ഉപഭോക്താക്കൾക്ക് നേരത്തെ കൈമാറിയിരുന്നെന്ന് ബി.ഒ.ബി വക്താവ് പറഞ്ഞു. റിപ്പോ നിരക്കുമായി ബന്ധിതമായ നിലവിലുള്ള ഉപഭോക്താക്കൾക്കാണ് നേട്ടമുണ്ടായത്. വായ്പാ വളർച്ച ശക്തമാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ ഉപഭോക്താക്കൾക്ക് പലിശ നിരക്കിൽ ഇളവ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റി​സ​ർ​വ് ​ബാ​ങ്ക് ​വീ​ണ്ടും​ ​പ​ലി​ശ​ ​കു​റ​ച്ചേ​ക്കും

ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ലെ​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും​ ​മാ​ന്ദ്യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​പ​രി​ഗ​ണി​ച്ച് ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​റി​സ​ർ​വ് ​ബാ​ങ്ക് ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്ക് 1.25​ ​ശ​ത​മാ​നം​ ​വ​രെ​ ​കു​റ​ച്ചേ​ക്കു​മെ​ന്ന് ​എ​സ്.​ബി.​ഐ​ ​ഗ​വേ​ഷ​ണ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ട്.​ ​ഇ​ന്ധ​ന​ ​വി​ല​ ​കു​റ​യു​ന്ന​തി​നാ​ൽ​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​മൂ​ന്ന് ​ശ​ത​മാ​ന​ത്തി​ന് ​അ​ടു​ത്തേ​ക്ക് ​താ​ഴു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​ജൂ​ൺ,​ ​ആ​ഗ​സ്‌​റ്റ് ​മാ​സ​ങ്ങ​ളി​ലെ​ ​ധ​ന​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ​ലി​ശ​യി​ൽ​ ​മു​ക്കാ​ൽ​ ​ശ​ത​മാ​നം​ ​കു​റ​വു​ണ്ടാ​യേ​ക്കും.​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യ്ക്ക് ​ഊ​ന്ന​ൽ​ ​ന​ൽ​കു​ന്ന​ ​സ​മീ​പ​ന​മാ​കും​ ​റി​സ​ർ​വ് ​ബാ​ങ്ക് ​സ്വീ​ക​രി​ക്കു​ക​യെ​ന്നും​ ​അ​വ​ർ​ ​പ​റ​യു​ന്നു.