ഐ.ഡി.ബി.ഐ ബാങ്ക് ഓഹരികൾ വിറ്റൊഴിയുന്നു
Tuesday 06 May 2025 12:28 AM IST
കൊച്ചി: പ്രമുഖ വാണിജ്യ ബാങ്കായ ഐ.ഡി.ബി.ഐയിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരികൾ നടപ്പു വർഷം പൂർണമായും വിറ്റൊഴിയും. ബാങ്കിൽ കേന്ദ്ര സർക്കാരിനും ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനുമുള്ള(എൽ.ഐ.സി) ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ധനകാര്യ സേവന മന്ത്രാലയം സെക്രട്ടറി എം. നാഗരാജു പറഞ്ഞു. കേന്ദ്ര സർക്കാരിന് 30.48 ശതമാനവും എൽ.ഐ.സിക്ക് 30.24 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐ.ഡി.ബി.ഐ ബാങ്കിലുള്ളത്. ഓഹരി വിൽപ്പന നടപടികളുടെ ഭാഗമായി നിരവധി താത്പര്യ പത്രങ്ങൾ 2023 ജനുവരി സർക്കാരിന് ലഭിച്ചിരുന്നു. ഷോട്ട് ലിസ്‌റ്റ് ചെയ്ത നിക്ഷേപകരുടെ ഡ്യൂ ഡെലിജൻസ് നടപടികൾ പുരോഗമിക്കുകയാണ്.
നടപ്പു സാമ്പത്തിക വർഷത്തിൽ ആസ്തി വിൽപ്പനയിലുടെയും പൊതുമേഖല കമ്പനികളുടെ സ്വകാര്യവൽക്കരണത്തിലൂടെയും 47,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.