കെയർഎഡ്ജ്-ഇ.എസ്.ജി 1 റേറ്റിംഗുമായി മുത്തൂറ്റ് മൈക്രോഫിൻ

Tuesday 06 May 2025 12:30 AM IST

കൊച്ചി: സുസ്ഥിരതവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ശ്രദ്ധേയമായ 72.2 എന്ന ഇ.എസ്.ജി സ്കോർ നേടി. ഇതോടൊപ്പം സെബി ലൈസൻസുള്ള ഇ.എസ്.ജി റേറ്റിംഗ് പ്രൊവൈഡർ കെയറിന്റെ ഏറ്റവും ഉയർന്ന റേറ്റിംഗ് കെയർഎഡ്ജ്-ഇ.എസ്.ജി 1 റേറ്റിംഗും കരസ്ഥമാക്കി. ധാർമ്മികതയോടെ ഭരണം, സമൂഹ കേന്ദ്രീകൃത സാമ്പത്തിക പദ്ധതികൾ, ഉത്തരവാദിത്തത്തോടെയുള്ള വളർച്ച തുടങ്ങിയവയിൽ പുതിയ മാനദണ്ഡങ്ങളുമായി ഇന്ത്യയിലെ സാമ്പത്തിക സേവന മേഖലയിലെ ഇ.എസ്.ജി രംഗത്തെ മുൻനിരക്കാരാണ് മുത്തൂറ്റ് മൈക്രോഫിൻ.