ചാത്തങ്കരിയിൽ വോളിബോൾ ടൂർണമെന്റ്

Tuesday 06 May 2025 12:56 AM IST

തിരുവല്ല: ചാത്തങ്കരി എസ് എൻ ഡി പി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വോളിബോൾ ടൂർണമെന്റ് ഏഴുമുതൽ 14 വരെ നടക്കും. യുവധാരാ ക്ലബ് പി.ബി.സന്ദീപ് കുമാർ സ്മാരക ട്രോഫിക്കുവേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ദിവസവും വൈകിട്ട് ഏഴിന് മത്സരങ്ങൾ തുടങ്ങും. ഏഴിന് പത്തനംതിട്ട സൗത്ത് വോളിയും കോട്ടയം ബ്രദേഴ്സും ഏറ്റുമുട്ടും. എട്ടിന് അരീപ്പറമ്പ് കായികയും സി വി സി ചങ്ങനാശ്ശേരിയും തമ്മിലാണ് മത്സരം. ഒമ്പതിന് കുട്ടനാട് ആർ സി ബ്രിഗേഡിയേഴ്സും ചവറ സിക്‌സേഴ്സ് വോളിയും ഏറ്റുമുട്ടും. 10ന് ചാരമംഗലം പ്രോഗ്രസീവും തൃക്കുന്നപ്പുഴ ന്യൂസ്റ്റാർ വോളിയും തമ്മിൽ മത്സരിക്കും. 11, 12 തീയതികളിൽ സെമിഫൈനൽ. 14ന് വൈകിട്ട് 6.30ന് ഫൈനൽ നടക്കും.