സംഘാടക സമിതി

Tuesday 06 May 2025 12:06 AM IST

റാന്നി : സി.പി.ഐ റാന്നി മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം ജില്ലാ അസി.സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാകൗൺസിലംഗം ലിസി ദിവാൻ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗൺസിലംഗങ്ങളായ ടി.ജെ.ബാബുരാജ്, എം.വി.പ്രസന്നകുമാർ, വി.ടി ലാലച്ചൻ, ആർ.നന്ദകുമാർ, ജോയി വള്ളിക്കാല, കെ.കെ.വിലാസിനി, പി.സി സജി, ഡി.ശ്രീകല, കബീർ, പി.എസ്.സതീഷ് കുമാർ, തെക്കേപ്പുറം വാസുദേവൻ, ജോർജ് മാത്യു, എൻ.ജി.പ്രസന്നൻ, സുരേഷ് അമ്പാട്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.എൻ.പുരുഷോത്തമൻ (രക്ഷാധികാരി), സന്തോഷ് കെ.ചാണ്ടി (ചെയർമാൻ), ജോജോ കോവൂർ (ജനറൽ കൺവീനർ), ഷീജോ ഫിലിപ്പ് (ട്രഷറർ).