റിസർവെ റെക്കോഡുകൾ പരിശോധിക്കാം
Tuesday 06 May 2025 12:07 AM IST
പത്തനംതിട്ട : കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ തയാറാക്കിയ ഡിജിറ്റൽ സർവേ റെക്കോഡുകൾ ഓൺലൈനായി എന്റെ ഭൂമി പോർട്ടലിലും (https://entebhoomi.kerala.gov.in) ജില്ലാ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ പരിശോധിക്കാം. റെക്കോഡുകളിൽ പരാതിയുണ്ടെങ്കിൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. പരാതി ഇല്ലെങ്കിൽ റിസർവെ റെക്കോഡിലുള്ള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണം എന്നിവ അന്തിമമായി പ്രഖ്യാപിക്കും. സർവെ സമയത്ത് തർക്കം ഉന്നയിച്ച് തീരുമാനമായ ഭൂഉടമസ്ഥർക്ക് അറിയിപ്പ് ബാധകമല്ല.