അവലോകന യോഗം

Tuesday 06 May 2025 12:08 AM IST

പത്തനംതിട്ട : ദേശീയ ഭക്ഷ്യഭദ്രതാനിയമ പ്രകാരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഭക്ഷ്യകമ്മിഷൻ ചെയർപേഴ്‌സൺ ഡോ.ജിനു സഖറിയ ഉമ്മൻ നേതൃത്വം നൽകി. എ.ഡി.എം ബി.ജ്യോതി അദ്ധ്യക്ഷത വഹിച്ചു. വകുപ്പുകളുടെ പ്രവർത്തനം ഉദ്യോഗസ്ഥർ വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളിൽ എത്താൻ സാധിക്കാത്ത ജില്ലയിലെ ഗോത്രവർഗമേഖലയിലെ കുട്ടികൾക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നൽകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റേഷൻ വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല. ജില്ലാ സപ്ലൈ ഓഫീസർ കെ.ആർ.ജയശ്രീ പങ്കെടുത്തു.