സംയുക്തറാലി

Tuesday 06 May 2025 12:08 AM IST

റാന്നി : രാജ്യത്ത് കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ അധികാരവർഗം തൊഴിലാളി വിരുദ്ധനയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. മേയ് ദിനത്തോടനുബന്ധിച്ച് റാന്നിയിൽ നടത്തിയ സംയുക്തറാലിക്ക് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.ആർ.പ്രസാദ്, കോമളം അനിരുദ്ധൻ, സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂർ, എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി.പ്രസന്നകുമാർ, കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് ബോബി കാക്കാനപ്പള്ളിൽ, സന്തോഷ് കെ.ചാണ്ടി, വി.കെ.സണ്ണി, എസ്.ആർ.സന്തോഷ് കുമാർ, നിസാംകുട്ടി, വി.ടി.ലാലച്ചൻ, സജിമോൻ കടയനിക്കാട് എന്നിവർ പ്രസംഗിച്ചു.