വ്യാഴാഴ്ച വരെ ഉയർന്ന താപനില
Tuesday 06 May 2025 4:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയർന്ന താപനില തുടർന്നേക്കും. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. വ്യാഴാഴ്ച കഴിഞ്ഞ് മഴ സജീവമാകുന്നതോടെ താപനില കുറയും. രണ്ട് ദിവസത്തേയ്ക്ക് മദ്ധ്യ, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത.
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.