ധനസഹായം
Tuesday 06 May 2025 12:22 AM IST
പത്തനംതിട്ട : കാർഷിക വികസനക്ഷേമ വകുപ്പ് കേരള സ്മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം ആത്മ മുഖേന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ കർഷക ഉൽപാദന സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളിൽ രൂപീകരിച്ച രജിസ്റ്റർ ചെയ്ത് ഒരുവർഷം തികഞ്ഞ കർഷക ഉൽപാദക സംഘങ്ങൾ, മുൻകാലങ്ങളിൽ ഇതേ ഘടകത്തിൽ സാമ്പത്തിക സഹായം ലഭിക്കാത്ത രജിസ്റ്റർ ചെയ്ത് മൂന്നുവർഷം തികഞ്ഞ കർഷക ഉൽപാദക കമ്പനികൾ എന്നിവർക്ക് അപേക്ഷിക്കാം. ഫോൺ: 04734 296180.