പാകിസ്ഥാൻ നയതന്ത്രതയെ ഭീകരതയാക്കി മാറ്റിയ രാജ്യം
കൊല്ലം: നയതന്ത്രതയെ ഭീകരതയാക്കി മാറ്റിയ രാജ്യമാണ് പാകിസ്ഥാനെന്ന് ബി.ജെ.പി സംസ്ഥാന സെൽ കോ ഓർഡിനേറ്റർ അശോകൻ കുളനട. പാക് പൗരന്മാരെ പുറത്താക്കുകയെന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാക് ചാര സംഘടനയുടെയും സൈന്യത്തിന്റെയും പിന്തുണയോടെയാണ് തീവ്രവാദികൾ ആക്രമണം നടത്തുന്നത്. ഭാരതത്തിന് മാത്രമല്ല ലോക രാജ്യങ്ങൾക്കെല്ലാം ഇസ്ലാമിക തീവ്രവാദം ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് അദ്ധ്യക്ഷനായി. ബി.ജെ.പി മുൻ ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇടവട്ടം വിനോദ്, പ്രകാശ് പാപ്പാടി, വി.എസ്.ജിതിൻ ദേവ്, സംസ്ഥാന സമിതി അംഗം എ.ജി.ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.എസ്.ശൈലേന്ദ്ര ബാബു, വെറ്റമുക്ക് സോമൻ, സെക്രട്ടറിമാരായ ഹരീഷ് തെക്കടം, ബി.ഷൈലജ, ബി.ശ്രീലാൽ, സാംരാജ്, അഡ്വ.വേണുഗോപാൽ, എച്ച്.സുഗന്ധി, ട്രഷറർ സി.രാജൻ പിള്ള എന്നിവർ സംസാരിച്ചു.