കൊല്ലത്തിന്റെ കഥ പറയുന്ന നോവൽ പ്രകാശനം

Monday 05 May 2025 11:57 PM IST

കൊല്ലം: കൊല്ലം സ്വദേശിയും അദ്ധ്യാപകനുമായ കിഷോർ റാം രചിച്ച കൊല്ലത്തിന്റെ കഥ പറയുന്ന ആദ്യ ഇംഗ്ളീഷ് നോവലായ 'ദ ഡെഡ് നോ നത്തിംഗ്' എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ, കവി പി.രാമന് നൽകി പ്രകാശനം ചെയ്തു. കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. പി.ഹരികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. പെൻഗ്വിൻ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. കൊട്ടിയം മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫസറും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനുമാണ് ഗ്രന്ഥകാരൻ. പാഠപുസ്തകങ്ങൾ ഉൾപ്പടെ അഞ്ചോളം അക്കാഡമിക് കൃതികൾ രചിച്ചിട്ടുണ്ട്.