ബുണ്ടസ് ലിഗയിൽ വീണ്ടും ബയേൺ
മ്യൂണിക്ക്: കഴിഞ്ഞ സീസണിൽ കൈവിട്ട ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബാൾ കിരീടം തിരിച്ചുപിടിച്ച് ബയേൺ മ്യൂണിക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആർ.ബി ലെയ്പ്സിഗിനോട് ബയേൺ 3-3ന് സമനില വഴങ്ങിയിരുന്നു. പിന്നാലെ രണ്ടാം സ്ഥാനത്തുള്ള ബയേർ ലെവർകൂസൻ ഫ്രേബർഗിനോട് സമനിലയി പിരിഞ്ഞതോടെ രണ്ട് മത്സരങ്ങൾ അവശേഷിക്കെ ബയേണിന് കിരീടം ഉറപ്പാവുകയായിരുന്നു.
32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റാണ് ബയേണിനുള്ളത്. ലെവർകൂസന് 68 പോയിന്റും. കഴിഞ്ഞ സീസണിൽ ലെവർകൂസനായിരുന്നു കിരീടം.
34-ാം തവണയാണ് ബയേൺ മ്യൂണിക്ക് ജർമ്മൻ ബുണ്ടസ് ലിഗ കിരീടം നേടുന്നത്. കഴിഞ്ഞ സീസണിന് മുമ്പുള്ള 11 സീസണുകളിൽ ബയേണാണ് തുടർച്ചയായി കിരീടം നേടിയിരുന്നത്.
24 ഗോളുകളുമായി ഹാരി കേനാണ് ലീഗിലെ ടോപ് സ്കോറർ. ടോട്ടൻഹാമിൽ നിന്ന് ബയേൺ മ്യൂണിക്കിലേക്ക് എത്തിയ ഹാരി കേനിന്റെ കരിയറിലെ ആദ്യ മേജർ ലീഗ് കിരീടമാണിത്.
1
പരിശീലകനായ ആദ്യ സീസണിൽതന്നെ ബയേണിനെ ബുണ്ടസ് ലിഗ ചാമ്പ്യൻസാക്കാൻ മുൻ ബെൽജിയൻ താരം വിൻസന്റ് കൊമ്പനിക്ക് കഴിഞ്ഞു.