മാഡ്രിഡിൽ മാസ്റ്ററായി കാസ്പർ റൂഡ്

Tuesday 06 May 2025 12:11 AM IST

മാഡ്രിഡ് : കരിയറിലെ ആദ്യ എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടം സ്വന്തമാക്കി നോർവീജിയൻ ടെന്നിസ് താരം കാസ്പർ റൂഡ്. മാഡ്രിഡ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ജാക്ക് ഡ്രാപ്പറെ മൂന്ന് സെറ്റ് പോരാട്ടത്തിൽ 7-5,3-6,6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് കാസ്പർ കിരീടമണിഞ്ഞത്. മൂന്ന് ഗ്രാൻസ്ളാം ഫൈനലുകൾ ഉൾപ്പടെ ഏഴ് മേജർ ഫൈനലുകൾ കളിച്ചിട്ടുള്ള താരമാണ് കാസ്പർ.