ഷമിക്ക് വധഭീഷണി
Tuesday 06 May 2025 12:14 AM IST
ലക്നൗ : ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം മുഹമ്മദ് ഷമിക്ക് ഈ മെയിലിലൂടെ വധ ഭീഷണി. ഷമിയുടെ സഹോദരൻ നൽകിയ പരാതിയിൽ ഉത്തർപ്രദേശിലെ അംറോഹ പൊലീസ് കേസെടുത്തു.ഒരു കോടി രൂപനൽകിയില്ലെങ്കിൽ ഷമിയെ വധിക്കുമെന്ന് പറഞ്ഞ് രാജ്പുത്ത് സിൻദാർ എന്നയാളാണ് ഭീഷണി മെയിൽ ഷമിയുടെ സഹോദരന് അയച്ചത്. ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുകയാണ് ഷമി.