വ്യാജ വെബ്‌സൈറ്റ്;ഡി.ജി.പിക്ക് പരാതി നൽകി
Tuesday 06 May 2025 1:10 AM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് ഡി.ജി.പിക്ക് പരാതി നൽകി. കേരള ബോർഡ് ഒഫ് പബ്ലിക് എക്സാമിനേഷന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നതായ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതി.