വനിതാരത്നം പുരസ്കാരം സമ്മാനിച്ചു
Tuesday 06 May 2025 1:21 AM IST
കൊല്ലം :പിന്നണിഗായിക പ്രൊഫ. എൻ. ലതികയ്ക്ക് കലാവേദി വനിതാരംഗം ഏർപ്പെടുത്തിയ പ്രഥമ വനിതാരഥം പുരസ്കാരം മേയർ ഹണി ബെഞ്ചമിൻ സമ്മാനിച്ചു. കലാവേദി വനിതാ രംഗത്തിന്റെ 38-ാം വാർഷികവും ഒരു മാസമായി കലാവേദിയിൽ നടന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പായ സർഗ്ഗ കേളി 2025 സമാപന സമ്മേളനവും മേയർ ഉദ്ഘാടനം ചെയ്തു. വനിതാരംഗം പ്രസിഡന്റ് വസന്ത സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ എസ്. സ്വർണമ്മ, അബ്ദുൾ മനാഫ്, പി.ആർ. ബിജു, ആർ. ബാലമുരളി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കലാവേദി ചെയർമാൻ ആർ. സജീവ് വിതരണം ചെയ്തു. വനിതാരംഗം സെക്രട്ടറി അനുപമ ബിജു സ്വാഗതവും ക്യാമ്പ് കോ ഓർഡിനേറ്റർ മിനി സുരേഷ് നന്ദിയും പറഞ്ഞു.