സൽമാൻ ഫാരിസിയയ്ക്ക് ആദരം

Tuesday 06 May 2025 1:22 AM IST

കരുനാഗപ്പള്ളി : 19 മുതൽ ദാമൻ ആൻഡ് ദിയുവിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ ദേശീയ ബീച്ച് സോക്കർ മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറീസ് പാനലിലേക്ക് കൊല്ലം ജില്ലാ റഫറീസ് അസോസിയേഷൻ സെക്രട്ടറി സൽമാൻ ഫാരിസിയയെയും തിരഞ്ഞെടുത്തു. തുടർച്ചായി രണ്ടാം തവണയാണ് ദേശീയ മത്സരങ്ങളിലേക്ക് സൽമാനെ തിരഞ്ഞെടുക്കുന്നത്. ഇന്റർ യൂണിവേഴ്സ്റ്റി, സംസ്ഥാന ഫുട്ബാൾ മത്സരങ്ങൾ ഉൾപ്പെടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. മനയിൽ ഫുട്ബാൾ അസോസിയഷന്റെ പരിശീലകനുമായ സൽമാൻ ഫാരിസിയായെ ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ പന്മന സമ്മർ ഫുട്ബാൾ പരിശീലന കേന്ദ്രത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ ആദരിച്ചു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ചേഷ്, നിസാറുദ്ദീൻ കന്നയിൽ, സി.മനോജ് കുമാർ, അബ്ദുൽ റഹീം, നിയാസുദ്ദീൻ, നജീബ്, നിസാം സന, മഠത്തിൽ നൗഷാദ്, ഇർഷാദ്, പ്രമോദ്, വിനോദ് കുമാർ, സോനു തേവലക്കര, എന്നിവരും എം.എഫ്.എ സോക്കർ സ്കൂളിലെ വിദ്യാർത്ഥികളും അനുമോദന യോഗത്തിൽ പങ്കെടുത്തു.