കാരുവേലിൽ ക്ഷേത്രത്തിൽ മോഷണം
Tuesday 06 May 2025 1:23 AM IST
എഴുകോൺ: കാരുവേലിൽ പുത്തൻനട കുമാരമംഗലം ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. 42000 രൂപയാണ് നഷ്ടമായത്. രണ്ട് വഞ്ചികൾ തുറക്കാൻ ശ്രമമുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയതായി സൂചനയുണ്ട്. ഞായറാഴ്ച്ച അർദ്ധ രാത്രിയിലാണ് സംഭവം. പ്രധാന വഞ്ചിയും മുൻ വശത്തെ വഞ്ചിയുമാണ് തുറക്കാൻ കഴിയാഞ്ഞത്. മോഷ്ടാക്കൾ എടുത്തു കൊണ്ടുപോയ പ്രധാന വഞ്ചി തുറക്കാൻ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാറനാട് ഭാഗത്ത് നിന്നും പൊലീസ് കണ്ടെടുത്തു. മുൻ വശത്തെ വഞ്ചി തുറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സർപ്പക്കാവിന് മുമ്പിലെ വഞ്ചിയാണ് തകർത്തു പണം അപഹരിച്ചത്. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ട് പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. രക്ഷപ്പെട്ട ഒരാൾക്കായി തെരച്ചിൽ ആരംഭിച്ചു