ലഹരിക്കെതിരെ സ്നേഹ ജ്വാല

Tuesday 06 May 2025 1:25 AM IST

കരുനാഗപ്പള്ളി: പഹൽഗ്രാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും ഇന്ത്യൻ സേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ആദിനാട് എസ്.എൻ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹജ്വാല എക്സ് സ‌ർവീസ് ലീഗ് ദേശീയ കൗൺസിൽ അംഗം ദിനേഷ് ലാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.സുന്ദരേശൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം 183 -ം നമ്പർ ശാഖാ പ്രസിഡന്റ് എസ്.സുരേഷ് ബാബു, എക്സ് സർവീസസ് ലീഗ് വനിതാവിഭാഗം പ്രസിഡന്റ് ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. സ്നേഹ ജ്വാലയ്ക്ക് ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറി സെക്രട്ടറി ജെ.പ്രദീപൻ സ്വാഗതം പറഞ്ഞു.