താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം നിലച്ചിട്ടില്ല

Tuesday 06 May 2025 1:26 AM IST

പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ അടഞ്ഞുകിടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണന്ന് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററുകൾ പൂർണമായും പ്രവർത്തന സജ്ജമാണ്. ഈ വർഷം ഇതിനകം 1260 ഓപ്പറേഷൻ നടത്തിയിട്ടുണ്ട്. ഏപ്രിൽ മാസം മാത്രം 246 ഓപ്പറേഷനുകൾ നടത്തി.

ഈ ആശുപത്രിക്ക് നിലവിൽ എൻ.ഒ.എ.എസ്, ലക്ഷ്യ തുടങ്ങിയ അവാർഡുകൾ നേടിയതും ഇപ്പോഴും അവ നിലനിർത്തുന്നതുമാണ്. ദേശീയ ഗുണ നിലവാരത്തിന്റെ (എൻ.ക്യു.എ.എസ്) ഈ വർഷത്തെ അസസ്മെന്റിൽ 96 ശതമാനം മാർക്ക് ആശുപത്രിയ്ക്ക് ലഭിച്ചിരുന്നു. ഈ വർഷം എൻ.എ.എസ് ദേശീയ അസസ്മെന്റിനുള്ള തയ്യാറെടുപ്പിലുമാണ്.

ആശുപത്രിയിൽ നിലവിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോ, ഇ.എൻ.ടി, നേത്രവിഭാഗം, സ്കിൻ, ഓങ്കോളജി, പീഡിയാട്രിക്സ്, പി.എം.ആർ, ട്രാൻസഷൻ മെഡിസിൻ, യൂറോളജി, നെഫ്രോളജി, ന്യൂറോളജി, സൈക്യാട്രി, അനസ്തേഷ്യ, ദന്തൽ മുതലായ വിഭാഗങ്ങളിലെ ഡോക്ടർമാരുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.