ചെലവില്ലാതെ ഇംഗ്ലീഷ് ഭാഷയിൽ  പ്രാവീണ്യം നേടാം

Tuesday 06 May 2025 1:33 AM IST

തിരുവനന്തപുരം: ചെലവില്ലാതെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ അവസരം. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക അംഗീകാരം നേടിയ WHI​ ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യക്ലാസുകൾ​ തിരുവനന്തപുരം ​ജവഹർ നഗ​റിൽ ആരംഭിക്കുന്നു. പ്രായപരിധിയില്ല. ഹൈസ്കൂൾ ​കഴിഞ്ഞ കുട്ടിക​ൾ, ​കോളേജ് വിദ്യാർത്ഥികൾ,പാർടേം വർക്കേ്സ്, വീട്ടമ്മമാർ എല്ലാ വിഭാഗക്കാർക്കും പങ്കെടുക്കാം. പ്രാവീണ്യം തെളിയിക്കുന്നവർക്ക് WHI- യുടെ സെന്റർ ഫോർ യൂത്ത് സ്റ്റഡീ​സ് നൽകുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഗ്രാമർ,വൊക്കാബുലറി, ഇംഗ്ലീഷിൽ സംസാരിക്കാൻ സഹായകമായ പ്രത്യേക സെഷനുകൾ, റോൾ പ്ളേ , ഗെയിമുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, ഇന്റർവ്യൂ പരിശീലനം, ഇമെയിൽ - റിസ്യൂമെ ഡ്രാഫ്റ്റിംഗ് തുടങ്ങിവ ക്ലാസുകളിൽ ഉൾപ്പെടുത്തും. പരിശീലനം സൗജന്യമായി നൽകപ്പെടുന്നു എന്നതാണ് പ്രധാന ആകർഷണം.​ ക്ലാസ് ​സമയം ​ഫ്ലെക്സിബിൾ ആയിരിക്കും. ക്ലാസുകൾ ​10 മുതൽ ആരംഭിക്കും. ​ലിമിറ്റഡ് സീറ്റുകളിലേക്കായിരിക്കും ആദ്യ പ്രവേശനം. താത്പര്യമുള്ളവർ ഉടൻ തന്നെ 8714362110, 8891143900 ​എന്നീ നമ്പ​റുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം​.