ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു
Tuesday 06 May 2025 1:37 AM IST
തിരുവനന്തപുരം : ഹയർ സെക്കൻഡറി
ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ (മാർച്ച് 2025 ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
3,16,396 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 35,812 വിദ്യാർത്ഥികളുടെ ഫലം മെച്ചപ്പെട്ടിട്ടുണ്ട്.
രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായിട്ടുണ്ട്. ടാബുലേഷൻ പ്രവൃത്തികൾ നടന്നുവരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.