ആധാരമെഴുത്ത് ഫീസ് പുതുക്കി നിശ്ചയിച്ചു: ​ കുറഞ്ഞത് 550 രൂപ

Tuesday 06 May 2025 1:40 AM IST

കൂടിയ ഫീസ് 10,000 രൂപ

തിരുവനന്തപുരം: ആധാരമെഴുത്തുകാരുടെ ഫീസ് ( എഴുത്തു കൂലി) സർക്കാർ പുതുക്കി നിശ്ചയിച്ചു. ഏറ്റവും കുറഞ്ഞ ഫീസ് 550 രൂപയായി വർദ്ധിപ്പിച്ചു. കൂടിയ ഫീസ് 10,000 രൂപയാണ്. എഴുതുന്ന ആധാരത്തിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയുടെയോ കെട്ടിടത്തിന്റെയോ മറ്റുളളവയുടെയോ മൂല്യം 7500 രൂപയിൽ താഴെയാണെങ്കിൽ ഫീസായി 550 രൂപയാണ് ഈടാക്കേണ്ടത്. 7500 മുതൽ 12,500 രൂപ വരെയെങ്കിൽ ഫീസ് 700 രൂപയാകും.

തുടർന്നുള്ള

സ്ളാബും ഫീസും

12,​500 മുതൽ 20,​000 വരെ.................800

20,​000 മുതൽ 30,​000 വരെ ................950

30,​000 മുതൽ 50,​000 വരെ ................1200

50,​000 മുതൽ 75,​000 വരെ,................1700

75,​000 മുതൽ 100,​00​0വരെ...............2200

100,​000 മുതൽ 1,​50,​000വരെ.......... 2600

1,​50,​000 മുതൽ 200.000 വരെ..........3800

200,​000 മുതൽ 300,​000 വരെ...........5000

300,​000 മുതൽ 500,​000 വരെ ..........6200

500,​000 മുതൽ 700,​000 വരെ ..........7500

700,​000 മുതൽ 800,​000 വരെ..........9000

800,​000 മുതൽ മുകളിലേക്ക് .........10,​000

□സർക്കാർ മുദ്രപ്പത്രങ്ങൾ ഒഴിവാക്കിയിട്ടുള്ള ആധാരങ്ങൾക്കും വിൽപ്പത്രം പോലെ സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടാത്ത രജിസ്ട്രേഷനുകൾക്കും 300 രൂപയാണ് ഫീസ്.