പൂർവ വിദ്യാർത്ഥിസംഗമം

Tuesday 06 May 2025 3:21 AM IST

വളാഞ്ചേരി: ഇരിമ്പിളിയം ജി.എച്ച്.എസ്.എസ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1999-2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമവും സ്‌കൂളിലേക്കുള്ള ഫാനുകളുടെ സമർപ്പണവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ പൂർവ്വ വിദ്യാർത്ഥിയും ഇരിമ്പിളിയം പഞ്ചായത്തു പ്രസിഡന്റുമായ പി.ടി ഷഹനാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലേക്കുള്ള ഫാനുകൾ പി.ടി.എ പ്രസിഡന്റും ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി.ടി. അമീർ ഏറ്റുവാങ്ങി. ഓർമ്മമരം നടലും മുഖ്യപ്രഭാഷണവും ഹെഡ്‌മിസ്ട്രസ് ജീജ നിർവഹിച്ചു തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾ,​കലാപരിപാടികൾ,​ഗാനമേള തുടങ്ങിയവ അരങ്ങേറി.