'എനിക്ക് എന്റെ കൈകളിൽ വിശ്വാസമുണ്ട്'; പിന്നാലെ കൊച്ചുപെൺകുട്ടി ചെയ്തത്, അത്ഭുതത്തോടെയല്ലാതെ ഇത് കാണാനാകില്ല
കുട്ടികളുടെ പല വീഡിയോകളും നമ്മളെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തിൽ ഏവരെയും വിസ്മയിപ്പിക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള കൊച്ചുപെൺകുട്ടിയാണ് വീഡിയോയിലെ താരം.
കാലുകൾ മുകളിലാക്കി, കൈ നിലത്ത് കുത്തിക്കൊണ്ട് നിർഭയമായി സ്‌റ്റെപ്പുകളിറങ്ങുകയാണ് പെൺകുട്ടി. 'ഹായ് കൂട്ടുകാരെ, ഞാൻ അമ്പത് അടി കെട്ടിടത്തിലാണ് നിൽക്കുന്നത്. ചെരുപ്പോ, സോക്‌സോ ഒന്നുമില്ല, എന്റെ നഗ്നമായ കൈകൾ ഉപയോഗിച്ച് ഞാൻ 72 പടികൾ ഇറങ്ങാൻ പോകുന്നു. നിങ്ങൾ നിങ്ങളുടെ കാലുകളിൽ വിശ്വസിക്കുന്നതുപോലെ, എനിക്ക് എന്റെ കൈകളിൽ വിശ്വാസമുണ്ട്'- എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടി സ്റ്റെപ്പിറങ്ങിയത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വളരെപ്പെട്ടന്ന് തന്നെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. രണ്ട് ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ലൈക്ക് ചെയ്തത്. പെൺകുട്ടി അത്ഭുതപ്പെടുത്തിക്കളഞ്ഞെന്നും, അപാര കഴിവാണെന്നുമൊക്കെ പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.