രാപ്പകൽ സമരം 10 ന്
Wednesday 07 May 2025 12:07 AM IST
കോഴിക്കോട്: മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തുടർച്ചയായുള്ള അഗ്നിബാധയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ന് വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെ മെഡിക്കൽ കോളജിന് മുന്നിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. അത്യാഹിത വിഭാഗത്തിന്റെ കെട്ടിടനിർമാണത്തിലെ അഴിമതി സമഗ്രമായി അന്വേഷിച്ച് കണ്ടെത്തുകയും കുറ്റക്കർക്കെതിരേ നടപടി സ്വീകരിക്കുകയും വേണമെന്നാവശ്യപ്പെട്ടാണ് സമരം. തുടർച്ചയായി തുടരുന്ന അലംഭാവത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മിസ്ഹബ് കീഴരിയൂർ, ടി.മൊയ്തീൻകോയ, കെ.എം.എ റഷീദ്, എ.ഷിജിത്ത്ഖാൻ, എം.പി ഷാജഹാൻ എന്നിവർ പങ്കെടുത്തു.