രജിത്ത് അനുസ്മരണം

Wednesday 07 May 2025 12:13 AM IST
ഡി.വൈ.എഫ്.ഐ.കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ജോയൻ്റ് സിക്രട്ടറി പി.പി.നിഖിൽ പതാക ഉയർത്തുന്നു.

കുറ്റ്യാടി: ഡി.വൈ.എഫ്.ഐ കായക്കൊടി മേഖല ജോ.സെക്രട്ടറിയായിരുന്ന രജിത്തിന്റെ ആറാം ചരമവാർഷികം ആചരിച്ചു. ഡി.വൈ.എഫ്.ഐ യുടെ വിവിധ യൂനിറ്റുകളുടെ നേതൃത്വത്തിൽ അനുസ്മരണവും പതാക ഉയർത്തലും നടത്തി. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറ്റുവയലിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഡി.വൈ.എഫ്.ഐ. കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ജോയൻ്റ് സെക്രട്ടറി പി.പി നിഖിൽ പതാക ഉയർത്തി. മേഖല പ്രസിഡന്റ് അഭയ് അദ്ധ്യക്ഷത വഹിച്ചു. സി.പി. ദിനുപ്, കെ.കെ ശ്രീഷ്ണു, കെ.കെ സരുൺ, കെ.ടി അശ്വിൻ, വി.പി. അമയ, യു.കെ ആദർശ്, എൻ വൈഷ്ണവ്, സി.പി ഹരി, എൻ ഷൈനി, സി.പി. രമേശൻ എന്നിവർ പങ്കെടുത്തു.